വേൾഡ് വൈഡ് വെബിലെ എല്ലാ വിവരങ്ങളും വിഭവങ്ങളും ലഭ്യമാക്കുവാൻ വെബ് ബ്രൗസർ ഉപയോഗിക്കുന്നു.വെബ് പേജുകളെ തിരഞ്ഞുകണ്ടെത്തി ലഭ്യമാക്കുവാൻ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ ആപ്പ്ളിക്കേഷനാണിത് .നിങ്ങളുടെ ഓൺലൈൻ സ്വകാര്യത കൂട്ടുവാനും അതോടൊപ്പം നിങ്ങളുടെ സ്വകാര്യവിവരങ്ങൾ നിയന്ത്രിക്കുവാനുമുള്ള ആദ്യചുവടാണിത് .കമ്പ്യൂട്ടറുകളിലും ലാപ്ടോപ്പുകളിലും മാത്രമല്ല മൊബൈൽഫോണുകളിലും വിവരങ്ങൾ ലഭ്യമാക്കാൻ വെബ് ബ്രൗസർ ഉപയോഗിക്കുന്നു.അപ്ഡേറ്റ് ചെയ്യപ്പെട്ട ഏറ്റവും പുതിയ വെബ് ബ്രൗസറുകൾ എപ്പോഴും ഉപയോഗിക്കുക.ഇന്റർനെറ്റ് എക്സ്പ്ലോറർ, മോസില്ല ഫയർഫോക്സ്, ഗൂഗിൾ ക്രോം, ആപ്പിൾ സഫാരി തുടങ്ങിയ വെബ് ബ്രൗസറുകൾ എല്ലാ കമ്പ്യൂട്ടറുകളിലും ഇന്ന് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട് .വെബ് ബ്രൗസറുകളുടെ സുരക്ഷാപഴുതുകൾ മുതലെടുത്ത് ഓൺലൈൻ ക്രിമിനലുകൾ കുറ്റകൃത്യങ്ങൾ ചെയ്യുന്നത് ഇന്ന് വർദ്ധിച്ചുവരുന്ന ഓൺലൈൻ ഭീഷണിയായി തീർന്നിരിക്കുന്നു.സാങ്കേതികവിദ്യാ പരിജ്ഞാനം കുറഞ്ഞ സ്ത്രീകൾ വെബ് ബ്രൗസറുകളുടെ അശ്രദ്ധമായ ഉപയോഗത്താൽ ഇത്തരം കുറ്റകൃത്യങ്ങളുടെ ഇരയായി തീരുവാനുള്ള സാധ്യത കൂടുതലാണ്. ബ്രൗസർ സുരക്ഷയെക്കുറിച്ചുള്ള വസ്തുതകൾ നമുക്ക് മനസ്സിലാക്കാം

എന്തുകൊണ്ട് ബ്രൗസറുകൾ സുരക്ഷിതമാക്കണം?

ഓൺലൈൻ സുരക്ഷിതത്വം ഉറപ്പാകുന്നതിന്റെ ആദ്യപടിയാണ് വെബ് ബ്രൗസർ സുരക്ഷ.പല വെബ്സൈറ്റുകളുടെ ഉപയോഗത്തിലൂടെ ബ്രൗസറുകളുടെ സുരക്ഷാവീഴ്ചകൾ മുതലെടുക്കുന്നതിൻ്റെ എണ്ണം വർദ്ധിച്ചുവരുന്നു .ഇത്തരം വീഴ്ചകൾക്ക് കാരണമാകുന്ന ഘടകങ്ങളെ താഴെ പറയുന്നു.

  •  ധാരാളം സ്ത്രീകൾ കൃത്യമായ അറിവില്ലാതെയാണ് പല വെബ്സൈറ്റ് ലിങ്കുകളും ക്ലിക്ക് ചെയ്യുന്നത്.
  • പല സോഫ്റ്റ്‌വെയറുകളും തേർഡ് പാർട്ടി സോഫ്റ്റ്‌വെയർ പാക്കേജുകളും ഇൻസ്റ്റാൾ ചെയ്യുന്നത് ഓൺലൈൻ ഭീഷണികളുടെ എണ്ണം കൂട്ടുന്നു.
  • പല വെബ്സൈറ്റുകളും പുതിയ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യാനും ഫീച്ചറുകൾ പ്രവർത്തനക്ഷമമാക്കാനും ആവശ്യപ്പെടാറുണ്ട്.സുരക്ഷ അപ്ഡേറ്റുകളില്ലാത്ത തേർഡ് പാർട്ടി സോഫ്റ്റ്വെയറുകൾകംപ്യൂട്ടറിനെ കൂടുതൽ അപകടത്തിലാക്കുന്നു.
  •  നിരവധി ഉപയോക്താക്കൾക്കും എങ്ങനെ സുരക്ഷിതമായരീതിയിൽ അവരുടെ വെബ്‌ബ്രൗസറുകൾ കോൺഫിഗർ ചെയ്യണമെന്നില്ല.

വെബ് ബ്രൗസർ ഭീഷണികൾ

വെബ്‌ ബ്രൗസറുകൾ ഉപയോഗിക്കുമ്പോൾ ഡീഫോൾട്ടിൽ കിടന്ന ചില ഫീച്ചറുകൾ സ്വയമേ പ്രവർത്തിക്കുന്നു.ഇവ നമ്മുടെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിനും അവയുടെ ഡാറ്റാബേസിനും വലിയൊരു സുരക്ഷാഭീഷണി സൃഷ്ടിക്കുന്നു.ഓൺലൈൻ കുറ്റവാളികൾ ഈ സുരക്ഷാവീഴ്ചകൾ ഉപയോഗിച്ച് ഓപ്പറേറ്റിംഗ് സിസ്റ്റത്തിനെ നിയന്ത്രിക്കുകയും ,സ്വകാര്യ വിവരങ്ങൾ പകർത്തുകയും പ്രധാന ഫയലുകൾ കേടുവരുത്തുകയും വിവരങ്ങൾ കേടുവരുത്തുവാനുള്ള സോഫ്റ്റ്വെയറുകൾ ഇൻസ്റ്റാൾ ചെയ്യുകയും ചെയ്യുന്നു.

ചില ഫീച്ചറുകൾ ബ്രൗസറിന്റെ പ്രവർത്തനത്തിനാവശ്യമാണ്.ഉപയോക്താവ് അവ മനസ്സിലാക്കുകയും ബ്രൗസറിന്റെ സുരക്ഷയ്ക് പ്രാധാന്യമനുസരിച് പ്രവർത്തിപ്പിക്കുകയും പ്രവർത്തിപ്പിക്കാതിരിക്കുകയും ചെയ്യണം.

ബ്രൗസർ കൂക്കിസ്

ബ്രൗസർ ഉപയോഗിച്ചു കയറുന്ന വെബ്സൈറ്റുകൾ ബ്രൗസറിന് അയക്കുന്ന ചെറിയ ടെക്സ്റ്റുകളാണ് കൂ ക്കികൾ. ബ്രൗസർ ഈ വിവരം സൂക്ഷിക്കുകയും വെബ്സൈറ്റിന്റെ ഫീച്ചറുകൾ ലഭ്യമാക്കുവാൻ ഉപയോഗിക്കുകയും ചെയ്യും.അല്ലെങ്കിൽ അടുത്ത പ്രാവശ്യം അതേ സൈറ്റിൽ പ്രവേശിക്കുമ്പോൾ നമ്മളെ കൂടുതൽ മനസ്സിലാക്കാൻ കഴിയും.ഒരു വെബ്സൈറ്റ് കൂക്കികൾ ഉപയോഗിച്ച് പ്രവേശനം അനുവദിക്കുന്നുണ്ടെകിൽ ഈ കൂക്കികളുടെ സഹായത്തോടെ ഓൺലൈൻ കുറ്റവാളികൾക്കും അനധികൃതമായി നമ്മുടെ വിവരങ്ങൾ ഉപയോഗിച്ച് കയറ്റാൻ സാധിക്കും.

നമ്മുടെ തിരയൽ അഭ്യർത്ഥനകൾ കൂക്കികൾ സൂക്ഷിച്ചു വെക്കുന്നു

  • ശാന്തി ഒരു സിനിമായുടെ വെബ്‌സൈറ്റിൽ കയറി കോമെഡികൾ തിരഞ്ഞെന്നു കരുതുക.അപ്പോൾ ഈ വെബ്‌സൈറ്റിൽ നിന്നും ബ്രൗസറിലേക്ക് കൂക്കികൾ ശാന്തിയുടെ അഭിരുചികൾ ഓർക്കാൻവേണ്ടി അയക്കും അതിനാൽ അടുത്ത തവണ അതേ വെബ്‌സൈറ്റ് സന്ദർശിക്കുമ്പോൾ ആദ്യംതന്നെ കോമെഡിസിനിമകൾ കാണിക്കും.

കൂക്കികൾ ലോഗിൻ വിവരങ്ങൾ സൂക്ഷിക്കുന്നു

  • ഉപയോക്താവ് ഒരു വെബ്‌സൈറ്റിൽ ലോഗിൻചെയ്യുമ്പോൾ, അവർ യൂസേർനൈമും പാസ്സ്‌വേർഡും നൽകേണ്ടതുണ്ട്.ഉപയോക്താവ് വെബ്സൈറ്റിൽനിന്ന് പോകുമ്പോൾ വെബ്‌സൈറ്റിന് ഉപയോക്താവ് നേരത്തെ ലോഗിൻചെയ്തു എന്ന് ഓർത്തിരിക്കാൻ ഒരു കൂക്കി സൂക്ഷിക്കും.

പോപപ്പുകൾ

നിങ്ങളുടെ ബ്രൗസറിൽ തനിയെ തുറക്കുന്ന ചെറിയ വിൻഡോകളെയാണ് പോപപ്പുകളെന്നു പറയുന്നത്.സാധാരണയായി നിയമപരമായി അനുവദിച്ച കമ്പനികളുടെ പരസ്യങ്ങളായിരിക്കും.എന്നാൽ ചിലപ്പോൾ പരസ്യകമ്പനികൾ ക്ലോസ് അല്ലെങ്കിൽ ക്യാൻസൽ എന്നീ ഓപ്ഷനുകൾക്ക് സാമ്യമായുള്ള പോപപ്പ് വിൻഡോകൾ നിർമിക്കാറുണ്ട്.അതുകാരണം ഉപയോക്താവ് എപ്പോൾ ഇത്തരം ഓപ്ഷനുകൾ തിരഞ്ഞെടുക്കുന്നോ, അപ്പോൾ ഈ ബട്ടണുകൾ മറ്റൊരു പോപപ്പ് വിൻഡോ തുറക്കുന്നതോ, അനധികൃതമായി നിർദ്ദേശങ്ങൾ സിസ്റ്റത്തിന് നൽകുന്നതോ ആയിട്ടുള്ള അപ്രതീക്ഷിതമായ കാര്യങ്ങൾ ചെയ്യും.

നാമറിയാതെ പ്രതിഫലം ഈടാക്കുന്ന പോപ്പ് അപ്പ് വിൻഡോസ്

  • സീത പാട്ട് കേൾക്കുക ആയിരുന്നു. ഒരു ക്ലിക്കിലൂടെ പുതിയ പാട്ടുകൾ ഡൌൺലോഡ് ചെയ്യാം എന്ന പോപ്പ് അപ്പ് വിന്ഡോ കുറച്ചു നേരത്തിനു ശേഷം വന്നു.  അവൾ ബ്രൗസറിൽ തെളിഞ്ഞു വന്ന ഫോം പൂരിപ്പിച്ചു. കുറച്ചു മാസങ്ങൾക്കു ശേഷം അവളുടെ ക്രെഡിറ്റ്  കാർഡ് ബില്ലിൽ അനധികൃതമായ ചാർജ്സ് കാണിക്കാൻ തുടങ്ങി. അവൾ വളരെ അസ്വസ്ഥയാകുകയും  ആശ്ചര്യപ്പെടുകയും ചെയ്തു. വെബ്‌സൈറ്റിലേക്ക് നിരന്തരം വിളിച്ചു.പക്ഷെ ഒരുപയോഗവും ഉണ്ടായില്ല.

സ്ക്രിപ്റ്റുകൾ

വെബ്സൈറ്റുകൾ കൂടുതൽ ഫലപ്രദമാക്കാൻ ഉപയോഗിക്കുന്നവ ആണ് സ്ക്രിപ്റ്റുകൾ. വെബ് ബ്രൗസറുകളുടെ ഭാഗമായ ഇത് സാധാരണയായി ഉപയോഗിക്കുന്നത്, അതിന്റെ നടത്തിപ്പ് ക്ലയന്റ് സൈഡ് സ്ക്രിപ്റ്റുകളെ ഉപയോക്താവുമായി ഇടപഴകുന്നതിനു, ബ്രൌസർ നിയന്ത്രിക്കുക, സമന്വയിപ്പിച്ച ആശയവിനിമയം നടത്തുക, കൂടാതെ പ്രദർശിപ്പിച്ചിരിക്കുന്ന പ്രമാണ ഉള്ളടക്കം മാറ്റം വരുത്താൻ അനുവദിക്കുകയും ചെയ്യുന്നു. സിസ്റ്റത്തിന്റെ ഫയലുകൾ ആക്സസ് ചെയ്യാൻ അനുവദിച്ചു കൊണ്ട് വെബ് ബ്രൗസറിന്റെ നിയന്ത്രണം ഏറ്റെടുക്കുന്ന ക്ഷുദ്ര കോഡ് ഉൾപ്പെടുത്തുന്നതിന് അതേ സ്ക്രിപ്റ്റ് ഉപയോഗിക്കാവുന്നതാണ്. ഇത് ബ്രൗസറിന്റെ അപകടസാധ്യതകൾ ആക്‌സസ് ചെയ്ത സിസ്റ്റത്തിന് ക്ഷതം സംഭവിക്കാം.

പ്ലഗ് ഇൻ

പ്ലഗ് ഇൻ വെബ് ബ്രൗസറിൽ ഉപയോഗിക്കുന്ന ഇൻ ബിൽഡ് ആപ്പ്ലിക്കേഷനുകൾ ആണ്. നെറ്സ്‌കേപ്പ് വെബ് ബ്രൌസർ പ്ലഗ് ഇന്നുകൾ വികസിപ്പിക്കുന്നതിനുള്ള NPAPI സ്റ്റാൻഡേർഡ് വികസിപ്പിച്ചെടുത്തു. പിന്നീട് ഈ സ്റ്റാൻഡേർഡ് പല വെബ് ബ്രൗസറുകളിലും ഉപയോഗിക്കാൻ തുടങ്ങി. പ്ലഗ് ഇൻസ് ആക്റ്റീവ് X കോൺറോളിനു സാമ്യമാണ് പക്ഷെ വെബ് ബ്രൗസറിന് പുറത്തു നിർവഹിക്കാൻ കഴിയില്ല. വെബ് ബ്രൗസറിൽ ഒരു പ്ലഗ് ഇൻ ആയി ലഭ്യമാക്കുന്ന ഒരു ആപ്പ്ലിക്കേഷന്റെ ഉദാഹരണമാണ് അഡോബ് ഫ്ലാഷ്

ആവശ്യമില്ലാത്ത പ്ലഗ് ഇൻസ് ഡൌൺലോഡ് ചെയ്യുന്നത് ഒഴിവാക്കുക

  • ഉദാഹരണത്തിന്, ഒരു വീഡിയോയോ ഇന്ററാക്ടിവ് ആയിട്ടുള്ള കളികളോ ഉൾകൊള്ളുന്ന വെബ് പേജ് കാണുവാൻ വേണ്ടി ഉപയോക്താവ് ചിലപ്പോൾ അഡോബ് ഫ്ലാഷ് പ്ലേയർ പോലെ ഉള്ള പ്ലഗ് ഇൻസ് ഡൌൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാം. പക്ഷെ ചിലപ്പോൾ ഉപയോക്താവ് ടൈപ്പ് ചെയ്യുന്ന കീ സ്‌ട്രോക്സ്കൾ പിടിച്ചെടുക്കാനുള്ള കീ ലോഗർ ഇതിന്റെ കൂടെ ഇൻസ്റ്റാൾ ചെയ്യാനും അറ്റാക്കർസിന് ഇവ അയച്ചു കൊടുക്കുവാനുമുള്ള സാധ്യതയുമുണ്ട്.

ബ്രൌസർ സ്വകാര്യത ക്രമീകരണം

മിക്കവാറും എല്ലാ ബ്രൗസറിനും ഉപയോക്താക്കൾക്ക് വേണ്ടി ഉള്ള ഇൻ ബ്രൌസർ പ്രൈവസി സെറ്റിംഗ്സ് കാണും. ഈ ഓപ്ഷനുകളിൽ സ്വകാര്യ ബ്രൗസിംഗ്, ആക്ടിവിറ്റി ലോക്ക് നിയന്ത്രിക്കുക, കുക്കീസ്‌ ഇല്ലാതാക്കുക തുടങ്ങിയവ ഉൾപ്പെടുന്നു . എന്നാൽ ദുരുപയോഗം ചെയ്യുന്ന ഒരാൾ സ്പൈ വെയർ സോഫ്റ്റ് വെയർകൾ ഉപയോഗിക്കുകയാണെങ്കിൽ ബ്രൌസർ പ്രൈവസി ഓപ്ഷനുകൾ ചാരപ്പണി ചെയ്യുന്നതിൽ നിന്നോ നിരീക്ഷിക്കുന്നതിൽ  നിന്നോ സംരക്ഷിക്കാൻ പോകുന്നില്ല.

സ്വകാര്യ ബ്രൗസിംഗ്

ഇവ ഹിസ്റ്ററി ബ്രൌസർ ശേഖരിക്കാതെ ഉപയോകതാവിനെ  സർഫ് ചെയ്യാൻ അനുവദിക്കുന്നു. ബ്രൌസർ ഹിസ്റ്ററിയിലൂടെ ഇന്റർനെറ്റ് ആക്ടിവിറ്റി നിരീക്ഷിക്കുന്നു എന്ന ആശങ്കയുള്ള ഉപയോക്താക്കൾക്ക് ഇത് സഹായകരമാണ്. എന്നിരുന്നാലും, സ്വകാര്യ ബ്രൗസിംഗ് നിങ്ങൾ ഓൺലൈനിൽ എന്ത് ചെയ്യുന്നു എന്ന് വേറൊരാൾ മനസ്സിലാക്കുന്നത് പൂർണമായും തടയുന്നില്ല. വ്യത്യസ്തങ്ങൾ ആയ ബ്രൗസറുകളിൽ വ്യത്യസ്ത പേരുകളിൽ ആണ് ഈ സ്വകാര്യ ബ്രൗസിംഗ് സംവിധാനം അറിയപ്പെടുന്നത്. ഗൂഗിളിൽ ഇൻകോഗ്നിറ്റോ മോഡ് ആണെങ്കിൽ ഇന്റർനെറ്റ് എക്സ്പ്ലോററിൽ പ്രൈവറ്റ് ആണ്. മോസില്ല ഫയർ ഫോക്സിലും സഫാരിയിലും സ്വകാര്യ ബ്രൗസിംഗ് മോഡിന് പുതിയ പ്രൈവറ്റ് വിന്ഡോ കൾ ആണുള്ളത്.

ഡൂ നോട്ട് ട്രാക്

ഈ സെറ്റിംഗ്സ് മൂന്നാമൊതൊരാളുടെ ട്രാക്കിംഗ് ഒഴിവാക്കാൻ ഉപയോക്താവിനെ സഹായിക്കുന്നു. നിങ്ങൾ സന്ദർശിക്കുന്ന വെബ് സൈറ്റിലെ പരസ്യങ്ങളും സൈറ്റുകളും പോലെ ഉള്ളത്. ഈ ഫീച്ചർ മൂന്നാമൊതൊരാളിൽ നിന്നുള്ള ട്രാക്കിംഗ് നിയന്ത്രിക്കുമെന്നല്ലാതെ സന്ദർശിക്കുന്ന വെബ് സൈറ്റുകളിൽ നിങ്ങളുടെ വിവരം ശേഖരിക്കുന്നത് തടയുവാൻ കഴിയില്ല. എല്ലാ ബ്രൌസർ സെറ്റിങ്സിലും donot track ഓപ്ഷൻ ലഭ്യമല്ല

ബ്രൌസർ ഹിസ്റ്ററി ഇല്ലാതാക്കുക

ഒരു കാര്യം ഓർക്കുക, ആരെങ്കിലും നിങ്ങളുടെ കമ്പ്യൂട്ടർ ഉപയോഗം നിരീക്ഷിക്കുക ആണെങ്കിൽ, നിങ്ങളുടെ ബ്രൌസർ ഹിസ്റ്ററി ഇല്ലാതാക്കുന്നത് സംശയം ഉളവാക്കും. എന്നിരുന്നാലും,പതിവായി ബ്രൌസർ ഹിസ്റ്ററി ഇല്ലാതാക്കുന്നത് നിങ്ങളുടെ സ്വകാര്യത കൂട്ടുവാൻ സഹായിക്കും

Page Rating (Votes : 0)
Your rating: